സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും, മറ്റ് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ തീരദേശ- മലയോര പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി.

ALSO READ:ഒമാനിൽ ചൂട് കൂടി; ജൂൺ ഒന്ന് മുതൽ ഉച്ചയ്ക്ക് ജോലി നിരോധനം ഏർപ്പെടുത്തി

കാലവര്‍ഷത്തിന് സമാനമാണ് സംസ്ഥാനത്ത് ഇന്ന് ലഭിച്ച മഴ. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധ്യ-തെക്കന്‍ മേഖലകളില്‍ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതും തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ തുടരുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലവുമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. അതേസമയം വരുന്ന 7 ദിവസം കൂടി കനത്ത മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിപ്പ് നല്‍കി. ഇതിനൊപ്പം കാലവര്‍ഷം നാളെയോടെ സംസ്ഥാനത്ത് എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ALSO READ:തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളം കയറി

മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും കടലാക്രമണ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. തീരദേശത്തിനൊപ്പം മലയോര പ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News