സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: മിൽമ ശമ്പള പരിഷ്കരണം; യൂണിയൻ ഭാരവാഹികളുമായുള്ള ചർച്ച ഒത്തുതീർപ്പായി

അതേസമയം കോഴിക്കോട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പാണ് ഉള്ളത് . പാലക്കാട്‌, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജില്ലയിലെ മലയോര മേഖലകളിൽ അടക്കം ഒറ്റപ്പെട്ട ശക്തമായ മഴ മാത്രമേ നിലവിലുള്ളു. ശക്തമായ മഴയ്ക്കും കാറ്റിനെയും തുടർന്ന് ജില്ലകളിൽ പലയിടങ്ങളിലും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

ALSO READ: ‘മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ല, നടക്കുന്നത് വ്യാജ പ്രചാരണം’: മന്ത്രി വി ശിവൻകുട്ടി

ഇതോടൊപ്പം കണ്ണൂർ കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. തീരങ്ങളിൽ അടുത്ത 2 ദിവസം ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവരും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News