ഉത്തരേന്ത്യയിൽ പെയ്യുന്ന കനത്ത മഴയിൽ 5 മരണം സ്ഥിരീകരിച്ചു. ദില്ലിയിലും രാജസ്ഥാനിലുമാണ് മരണങ്ങൾ സ്ഥിരീകരിച്ചത്.
ALSO READ: സ്നേഹത്തിന്റെ 6 കോടി പൊതിച്ചോറുകൾ; ഡിവൈഎഫ്ഐ ഇതുവരെ വിതരണം ചെയ്തത് 6 കോടിയോളം പൊതിച്ചോറുകൾ
ദില്ലിയിൽ ഫ്ലാറ്റിന്റെ സീലിങ് തകർന്ന് 58കാരിയായ ഒരു സ്ത്രീയാണ് മരിച്ചത്. 24 മണിക്കൂറിനിടെ രാജസ്ഥാനിൽ പെയ്ത കനത്ത മഴയിൽ നാല് പേരാണ് മരിച്ചത്. ദില്ലിയിലും സമീപ പ്രദേശങ്ങളിലുമായി ഇന്നും കനത്ത മഴയാണ് തുടരുന്നത്. 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 153 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
ALSO READ: സിപിഐഎം സെമിനാറിൽ സഹകരിക്കണമോ വേണ്ടയോ? ലീഗിന്റെ നിർണായക യോഗം ഇന്ന്
മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് വാർഷിക അമർനാഥ് യാത്ര തുടർച്ചയായ മൂന്നാം ദിവസവും നിർത്തിവെച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്നലെതൊട്ട് പെയ്യുന്ന ശക്തമായ മഴയിൽ ദില്ലിയിലെ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയിൽ ഇതുവരെ മാത്രം പതിനഞ്ചോളം വീടുകൾ തകർന്നതായും ഒരാൾ മരിച്ചതായും ദില്ലി അഗ്നിശമന സേന അധികൃതർ അറിയിച്ചു. കൽക്കാജി മേഖലയിൽ സ്ഥിതി ചെയ്യുന്ന ദേശ്ബന്ധു കോളേജിന്റെ മതിൽ ഇടിഞ്ഞുവീണ് പതിനഞ്ചോളം ആഡംബര കാറുകളും തകർന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here