സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 64 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. എല്ലാ ജില്ലയിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും സജ്ജമാണ്. ഇതുവരെ 397.2 മില്ലി മീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
Also read:ദില്ലി വിവേക് വിഹാർ ആശുപത്രിയിലെ തീപിടിത്തം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഇതുവരെ 10 ദുരിതാശ്വാസ കാമ്പുകളാണ് തുറന്നത്. 64 കുടുംബങ്ങളിലെ 207 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ ജില്ലകളിലായി ഇതുവരെ 9 മുങ്ങി മരണവും, ഇടിമിന്നലേറ്റ് 5 പേരും ബോട്ട് അപകടത്തിലും മതിലിടിഞ്ഞ് വീണും ഓരോ പേരും മരിച്ചു. വന്യമൃഗ ആക്രമത്തിൽ 2 പേരും, തീ പിടുത്തതിൽ ഒരാളും, സൂര്യതാപം, സൂര്യാഘാതം എന്നിവ കാരണം 3 പേരും ഉൾപ്പടെ 22 പേരാണ് കനത്ത മഴയിലും മോശം കാലാവസ്ഥയിലും മരിച്ചത്. 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രകൃതി ക്ഷോഭത്തിൽ ഇതുവരെ 59 വീടുകൾ പൂർണമായും, 533 വീടുകൾ ഭാഗീകമായും തകർന്നു. വരുംദിവസങ്ങളിലും മഴ തുടരുമെന്നും എല്ലാ ജില്ലയിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും സജ്ജമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here