സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്.ഇന്ന് 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് നൽകി. ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്.
ALSO READ:നിറവയറിൽ നൃത്തം ചെയ്‌ത് സീരിയൽ നടി, വീഡിയോ എടുത്തത് മകൾ; സമൂഹ മാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ
തെക്കൻ ശ്രീലങ്കക്ക് സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുകയും തെക്ക് ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെടുകയും ചെയ്‌തു. തെക്കു കിഴക്കൻ അറബിക്കടൽ മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ന്യൂനമർദപാത്തിക്കും സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടങ്കിലും കേരള , തമിഴ്നാട്, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
ഇടിമിന്നലിനെതിരെയും ജാഗ്രത നിർദേശം നൽകി. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.
ALSO READ: നവകേരള സദസിന്റെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here