ദുബായില്‍ ഓറഞ്ച് അലേര്‍ട്ട്; വീണ്ടും ശക്തമായ മഴ

ഇക്കഴിഞ്ഞ ഏപ്രിലില്‍ യുഎഇയിലുണ്ടായ വെള്ളപ്പൊക്കത്തിന് പിന്നാലെ ദുബായില്‍ കനത്തമഴ. ഇതിന് പിന്നാലെ കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ALSO READ:  രാഹുലിന്റെ ഇരട്ട മത്സരം; കോൺഗ്രസ് എടുത്തത് വഞ്ചനാപരമായ തീരുമാനം: പി ഗഗാറിൻ

കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ചു നഗരത്തില്‍ മിതമായ മഴപെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ശനിയാഴ്ച മുതല്‍ താപനില ഉയരുമെന്നാണ് നാഷണല്‍ സെന്റര്‍ ഒഫ് മെറ്റീരോളജി അറിയിച്ചിട്ടുണ്ട്.

ALSO READ: കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

മഴ ഇടവിടാതെ തുടരുന്നതിനാല്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് എന്നിവ വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തുന്ന കാര്യം അറിയിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രശ്‌നങ്ങള്‍ മൂലം അബുദാബി, ഷാര്‍ജ, റാസ അല്‍ ഖൈമ എന്നിവിടങ്ങളില്‍ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാരോട് യാത്രവൈകുമെന്ന് എയര്‍ അറേബ്യയും അറിയിട്ടുണ്ട്. അതേസമയം ഇന്റിഗോ, വിസ്താര, സ്‌പൈസ്ജറ്റ് എന്നിവ യാത്ര വൈകുമെന്ന്് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News