ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ദില്ലിയിലും ഹരിയാനയിലും വെള്ളക്കെട്ട് രൂക്ഷം. കനത്ത മഴ റെയില്‍ -റോഡ് ഗതാഗങ്ങളെ കാര്യമായി ബാധിച്ചു. പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ ദുരിതത്തിലാണ് പ്രദേശവാസികള്‍.
രാജസ്ഥാനിലെ തുടര്‍ച്ചയായ മഴയിലും വെള്ളക്കെട്ടിലും മരിച്ചവരുടെ എണ്ണം 30 കടന്നു. കരൗലി, ദൗശ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Also Read : വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഹിമാചല്‍ പ്രദേശിലെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഹിമാചലില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ 24 പേരാണ് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ കാന്‍ഗ്ര, സിര്‍മൗര്‍, മാണ്ഡി ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതക്കുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here