ഞായറാഴ്ച പെയ്ത കനത്ത മഴയിൽ താമരശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടം

rain-thunder

ഞായറാഴ്ച പെയ്ത കനത്ത മഴയിൽ താമരശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടം. തച്ചംപൊയിൽ നെരോംപാറ ആമിനയുടെ വീട് ഇടിമിന്നലിൽ തകർന്നു. മഴക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് വീട് തകർന്നത്. വൈദ്യുതി മീറ്ററും വയറിങ്ങും സ്വിച്ചുകളും കത്തി നശിച്ചു. ശുചി മുറിയിലെ ക്ലോസറ്റും അടുക്കളയിൽ ഉണ്ടായിരുന്ന മരത്തിൻ്റെ മഞ്ചപ്പെട്ടിയും പൊട്ടിതെറിച്ചു.

Also read:വിഷ വായു ശ്വസിക്കുന്ന ദില്ലി; മലിനീകരണ തോത് കുതിച്ചുയരുന്നു

ശുചി മുറിയിൽ നിന്നും ടാങ്കിലേക്കുള്ള പി വി സി പൈപ്പ് നീളത്തിൽ പൊട്ടി തകർന്നു. വീടിനു പുറത്തു നിലം ഉഴുതു മറിച്ച നിലയിലുമാണ്. സംഭവ സമയം വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. കൊടുവള്ളി വാരിക്കുഴിത്താഴം പുൽപറമ്പ് ഭാഗത്ത് വീടിനും പൊടിമില്ലിനും നാശനഷ്ടം ഉണ്ടായി. പുൽപ്പറമ്പിൽ പ്രഭാകരൻ്റെ വീടിൻ്റെ മെയിൻ സ്വിച്ച്, ജനൽചില്ലുകൾ, വീടിൻ്റെ കോൺക്രീറ്റ് എന്നിവയും സ്ലാബ് ഭാഗികമായും തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് പേർക്ക് കൈകൾക്ക് ഷോക്കേറ്റു.

Also read:ദില്ലിയില്‍ ആരംഭിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും

പുൽപ്പറമ്പിൽ ബാലൻ്റെ ഉടമസ്ഥതയിലുള്ള പൊടിമില്ലിൻ്റെ മീറ്റർ പൊട്ടിത്തെറിച്ചു. ഏറെ ദൂരത്താണ് ഇവ ചെന്നു വീണത്. സമീപത്തെ നാലോളം വീടുകളിലെ സർവീസ് വയറുകളും തകരാറിലായി. പലയിടത്തും മരങ്ങൾക്കും മറ്റും ഇടി മിന്നൽ ഏറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News