കനത്ത മഴ: മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്നാര്‍ കോളനിയില്‍ മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ കുടുംബങ്ങളെ സ്ഥലത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.

ALSO READ:ക്യാമ്പസുകളില്‍ സ്വയംപര്യാപ്ത നൈപുണ്യവികസന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതിയായി: മന്ത്രി ഡോ. ബിന്ദു

ഇവരെ പഴയ മൂന്നാര്‍ സിഎസ്‌ഐ ഹാളില്‍ പ്രവര്‍ത്തനമാരംഭിച്ച ക്യാമ്പിലേക്കാണ് മാറ്റിപാര്‍പ്പിച്ചത്. ദേവികുളം സബ് കളക്ടര്‍ വി.എം. ജയകൃഷ്ണന്‍ ക്യാമ്പില്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

ALSO READ:പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കുള്ള പരിഹാരം; സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥിപക്ഷ നിലപാടിന് അഭിവാദ്യങ്ങള്‍: എസ്എഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News