കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ മഴ ശക്തമായതോടെ രാജ്യത്ത് ഉള്ളിയുടെ വിളവെടുപ്പ് പ്രതിസന്ധിയിലായി. ഉള്ളി വില രാജ്യത്ത് ഇനിയും ഉയരാൻ സാധ്യത. മഴ ശക്തമായി തുടരുന്നതോടെ വിളകൾ നശിക്കുന്നതും വിളവെടുപ്പ് രണ്ടാഴ്ച വരെ വൈകുന്നതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രാജ്യത്തെ വിവിധയിടങ്ങളില്‍ ഉള്ളിയുടെ വില കിലോഗ്രാമിന് 65 രൂപ നിലാവാരത്തിലെത്തി.
സംസ്ഥാനത്ത് 55-60 രൂപ നിരക്കിലാണ് ചില്ലറ വില. എന്നാൽ, ദീപാവലി അടുക്കുന്നതിനാൽ വില നിയന്ത്രണത്തിന് ഉത്തരേന്ത്യയിൽ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെങ്കിലും പലതും ഫലപ്രദമാകുന്നില്ല. അതിനിടെ ഉള്ളി, തക്കാളി, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലക്കയറ്റം സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് 5.49 ആയി ഉയർത്തുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here