സംസ്ഥാനത്ത് അതിതീവ്ര മഴ; ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്.

തീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ മാറി താമസിക്കേണ്ട സാഹചര്യം വന്നാല്‍ സുരക്ഷിതമായ ഇടത്തേക്ക് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. മലയോര മേഖലയില്‍ ഉള്ളവരും തീരദേശ മേഖലയില്‍ ഉള്ളവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മെയ് 22 ഓടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് വരും ദിവസങ്ങളില്‍ അതി തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദ സഞ്ചാരമേഖലയിലേക്കും രാത്രി യാത്രയ്ക്കും വിലക്കുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനവും നിരോധിച്ചു. കേരളതീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.

Also Read : പത്തനംതിട്ട ജില്ലയിൽ യാത്രാ നിരോധനം, തൊഴിലുറപ്പ് ജോലികള്‍ക്കടക്കം വിലക്ക് ഏർപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News