സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Rain Alert

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് നേരിയ ആശ്വാസമുണ്ടെങ്കിലും ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

ALSO READ: തുടരുന്ന ക്രൂരത; ​ഗാസയിൽ ബ്രഡ് വാങ്ങാൻ വരിനിന്ന 38 പേർ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു

എറണാകുളം ഇടുക്കി തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് തുടരുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര മേഖലകളില്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പോകരുത്. മണ്ണിടിച്ചില്‍ ഭീഷണി കണക്കിലെടുത്ത് രാത്രി യാത്രകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ മലയോര തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News