സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം 17 വരെ മഴ തുടരുമെന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

മെയ് 10ന് ശേഷം വിവിധ ജില്ലകളിലായി പരക്കെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് മഴ സജീവമാകുമെന്ന കണക്കുകൂട്ടല്‍. ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എറണാകുളം ഇടുക്കി തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. മധ്യ തെക്കന്‍ ജില്ലകള്‍ക്ക് പുറമെ വടക്കന്‍ ജില്ലകളിലും മഴ വ്യാപിക്കുമെന്നാണ് സൂചന.

Also Read: കന്യാകുമാരിയിൽ നിന്നും കുട്ടിയെ കാണാതായ സംഭവം; 7 വയസ്സുകാരിയെ നെയ്യാറ്റിൻകരയിൽ നിന്ന് കണ്ടെത്തി

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. നാളെ പത്തനംതിട്ടയിലും മറ്റന്നാള്‍ തിരുവനന്തപുരം പത്തനംതിട്ടയിലും മഴ മുന്നറിയിപ്പുണ്ട്. നാളെ ഒഴികെ മെയ് 17 വരെ തിരുവനന്തപുര ജില്ലയില്‍ അലര്‍ട്ട് തുടരും. 19 തോടെ കേരളത്തില്‍ മണ്‍സൂണ്‍ കാലം തുടങ്ങുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. മഴ മുന്നറിയിപ്പുള്ള ജില്ലകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11 30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News