സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ല

സംസ്ഥാനത്ത് കനത്ത വേനല്‍ മഴ തുടരുകയാണ്. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. അതേസമയം ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ALSO READ:512 ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 52 സ്ഥാപനങ്ങളിലെ വ്യാപാരം നിർത്തിവയ്പ്പിച്ചു

മെയ് മാസം ലഭിക്കേണ്ട വേനല്‍ മഴയേക്കാള്‍ അധികമഴ ഇത്തവണ ലഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെയും, മധ്യബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായി രൂപം കൊള്ളാനുമുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ALSO READ:മോശം കാലാവസ്ഥ; ദോഹ- കോഴിക്കോട് വിമാനയാത്രക്കെടുത്തത് 22 മണിക്കൂര്‍!

കനത്ത മഴയ്‌ക്കൊപ്പം 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള – തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനെയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News