എല്ലാ ദിവസവും വന്‍തിരക്ക്; റീ റിലീസിനെത്തിയ ചിത്രം ആയിരം ദിവസം തികച്ചു, പ്രദര്‍ശനം തുടരുന്നു

അടുത്തകാലത്തായി കണ്ടുവരുന്ന ട്രെന്‍ഡ് ആണ് റീ റിലീസ്. ഇതിനകം തന്നെ മലയാളത്തിലെയും തമിഴിലെയും പല എവര്‍ഗ്രീന്‍ ചിത്രങ്ങളും റീ റിലീസിന്റെ ഭാഗമായി തിയേറ്ററുകളിലെത്തി. വളരെ സന്തോഷത്തോടെയാണ് ആരാധകര്‍ തങ്ങളുടെ ഇഷ്ട ചിത്രങ്ങളെ വരവേറ്റത്. എന്നാല്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമായിരിക്കും റീ റിലീസ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുക.

ALSO READ:രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതി ജമ്മു കശ്മീർ താരം അബ്ദുൾ സമദ്

പുതുതായി റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ പോലും തിയേറ്ററുകളില്‍ നൂറും ഇരുന്നൂറും ദിവസം തിയ്കക്കാന്‍ കഷ്ടപ്പെടുമ്പോഴാണ് ചെന്നൈയില്‍ റീ റിലീസിനെത്തിയ ചിത്രം ആയിരം ദിവസം തികച്ചിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിമ്പു – തൃഷ ജോഡികളായെത്തിയ വിണ്ണൈ താണ്ടി വരുവായ ആണ് റീ റിലീസിനെത്തി ആയിരം ദിവസം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചിത്രം ചെന്നൈയിലെ അണ്ണാ നഗറിലുള്ള പിവിആര്‍ സിനിമാസില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് ഒരു ഷോ മാത്രമാണുള്ളത്. സിനിമയ്ക്ക് എല്ലാ ദിവസവും വന്‍തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ALSO READ:ഇടവേളക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങി ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ ഒക്ടോബർ 31ന് തിയേറ്ററുകളിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News