ഇരിങ്ങാലക്കുടയിൽ മദ്യം കയറ്റിയ ലോറിയിൽ നിന്നും കടുത്ത പുക ഉയർന്നു, ഡ്രൈവറുടെ മനസ്സാന്നിധ്യത്താൽ ഒഴിവായത് വൻ ദുരന്തം

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു സമീപം മദ്യം കയറ്റി വന്ന  ലോറിയിൽ നിന്നും കടുത്ത പുക ഉയർന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. എന്നാൽ, അപകടം നടന്നയുടനെ ലോറി ഡ്രൈവർ ബാറ്ററിയുടെയും ഡീസൽ ടാങ്കിലേയ്ക്കുമുള്ള വാഹനത്തിൻ്റെ ബന്ധങ്ങൾ വിഛേദിച്ചത് വൻ ദുരന്തം ഒഴിവാക്കി.

ALSO READ: ഡോക്ടറെ കൈയ്യേറ്റം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം: കെജിഎംഒഎ

സംഭവത്തെ തുടർന്ന്  ഇരിങ്ങാലക്കുട അസി. സ്റ്റേഷൻ ഓഫിസർ കെ. പി. സജീവൻ്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. 

ALSO READ: അവഹേളന പരാമര്‍ശം; ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനോട് ഹാജരാകാൻ യുവജന കമ്മീഷന്‍

വാഹനത്തിൻ്റെ എഞ്ചിനിലെ ടർബോ കത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് അഗ്നിശമന സേന പ്രാഥമികമായി വിലയിരുത്തുന്നത്. സംസ്ഥാന പാതയിൽ റോഡ് നിർമാണം നടക്കുന്നതിനാൽ തൃശ്ശൂർ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ ഇരിങ്ങാലക്കുട വഴിയാണ് കടത്തി വിടുന്നത്. അപകടത്തെ തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News