കനത്ത കാറ്റും മഴയും; തൃശൂരില്‍ തെങ്ങ് വീണ് കാര്‍ തകര്‍ന്നു

തൃശൂര്‍ കയ്പമംഗലം കൊപ്രക്കളത്ത് കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് കാര്‍ തകര്‍ന്നു. ശനിയാഴ്ച രാത്രി എട്ടരയോടെ കൊപ്രക്കളം ബുസ്താന്‍ മസ്ജിദ് അങ്കണത്തില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്ക് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. കിഴുപ്പുള്ളിക്കര സ്വദേശി പുതുശേരി വീട്ടില്‍ ഷിയാസിന്റെ കാറിന് മുകളിലാണ് തെങ്ങ് വീണത്.

ALSO READ:‘ഗ്യാരന്റി എന്ന വാക്ക് ഒരു കോമഡി’ ‘ദില്ലിക്കും ജബൽപൂരിനും ശേഷം രാജ്കോട്ട് വിമാനത്താവളത്തിന്റേയും മേൽക്കൂര തകർന്നു’; മൂന്നും ഉദ്‌ഘാടനം ചെയ്‌തത്‌ പ്രധാനമന്ത്രി

കാറിന്റെ മുന്‍വശത്തെ ചില്ലും, മേല്‍ഭാഗവും തകര്‍ന്നു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മതിലകം സ്വദേശി പുറക്കുളത്ത് വീട്ടില്‍ മുഹമ്മദ് ഷാഫിയുടെ കാറിനും നാശനഷ്ടമുണ്ടായി. സംഭവ സമയം കാറിലുണ്ടായിരുന്നവര്‍ നമസ്‌കാരത്തിനായി പള്ളിയില്‍ കയറിയിരുന്നതിനാല്‍ ആളപായം ഒഴിവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News