അതി ശൈത്യത്തിൽ മരവിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. മേഖലയിൽ വീശി അടിക്കുന്ന ശീതക്കാറ്റ് കുറഞ്ഞ താപനില മൂന്ന് ഡിഗ്രിയിൽ എത്തിച്ചു. ശൈത്യ തരംഗം ഈ മാസം മുഴുവനും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. ദൂര കാഴ്ച കുറഞ്ഞത് ഗതാഗത സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചു.
ALSO READ: വൈറ്റില മോഡൽ മൊബിലിറ്റി ഹബ്ബ് നിർമ്മാണം ഫെബ്രുവരി ആദ്യവാരം; മന്ത്രി പി രാജീവ്
ദില്ലി വിമാനത്താവള മേഖലയിൽ കാഴ്ച പരിധി പൂജ്യം മീറ്ററായിരുന്നു. 110 വിമാന സെർവീസുകളെ ഇത് ബാധിച്ചു. നിരവധി ട്രെയിനുകൾ വൈകി സർവീസ് നടത്തുകയാണ്.ദില്ലിയിൽ നിന്നു കഴിഞ്ഞദിവസം പുറപ്പെട്ട കേരള എക്സ്പ്രസ് 16 മണിക്കൂറിലേറെ വൈകി സർവീസ് നടത്തുകയാണ്.
അതേസമയം കഴിഞ്ഞദിവസം ദില്ലിയിൽ പുക ശ്വസിച്ച് 4 മരണം സംഭവിച്ചിരുന്നു. തണുപ്പകറ്റാൻ കൽക്കരി കത്തിച്ചതിനെ തുടർന്ന് പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. ദില്ലി അലിപൂരിലാണ് സംഭവം. രണ്ടു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here