‘ദില്ലിയിൽ റെഡ് അലർട്ട്’, രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യം; ജനജീവിതം ദുസ്സഹമാകുന്നു

ദില്ലിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യം. 3 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില. അതിശൈത്യം കണക്കിലെടുത്ത് ദില്ലിയിലും പഞ്ചാബിലും ഹരിയാനയിലും റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില മേഖലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ദില്ലിയിൽ നിന്ന് പുറപ്പെടേണ്ടതും എത്തി ചെരേണ്ടതുമായ 60 ഓളം ട്രെയിനുകൾ വൈകിയോടുകയാണ്. ഇന്നലെ രാത്രി എട്ടു മണിക്ക് പുറപ്പെടേണ്ട കേരള എക്സ്പ്രസ്സ്‌ ഇന്ന് രാവിലെ 12 മണിക്കൂർ വൈകി സർവീസ് ആരംഭിക്കും. മൂടൽ മഞ്ഞ് വിമാന സെർവീസുകളെയും റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.

ALSO READ: കൊല്ലപ്പെട്ട മുൻ മോഡലിന്റെ മൃതദേഹം അഴുകിയ നിലയിൽ; തിരിച്ചറിഞ്ഞത് ടാറ്റൂവിലൂടെ

അതേസമയം, തുടർച്ചയായ ശൈത്യം ദില്ലിയിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സ്‌കൂളുകളുടെയും മറ്റും പ്രവർത്തനം നിലയ്ക്കുന്ന രീതിയിലേക്ക് ശൈത്യം കടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News