തട്ടിപ്പുകേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അറസ്റ്റില്‍

ഹീര കണ്‍സ്ട്രക്ഷന്‍സ് ഗ്രുപ്പിന്റെ എംഡി തട്ടിപ്പുകേസില്‍ അറസ്റ്റിലായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് അബ്ദുൽ റഷീദിനെ പിടികൂടിയത്. ആക്കുളത്ത് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതിനാണ് വായ്പ എടുത്തത്. വായ്പ തിരിച്ചടച്ചില്ല എന്നത് സംബന്ധിച്ചാണ് അറസ്റ്റ് നടന്നത്. ഫ്ലാറ്റുകൾ വിറ്റുപോയി എന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. 14 കോടി എസ്ബിഐയില്‍ നിന്നും വായ്പയെടുത്ത് വഞ്ചിച്ചു എന്നാണ് കേസ്.

ALSO READ: വയനാട്ടിൽ ഇടതുമുന്നണിക്ക് സ്ഥാനാർത്ഥിയുണ്ടാകും; മുഖ്യമന്ത്രി

സിബിഐ നേരത്തെ തന്നെ പ്രസ്തുത സംഭവത്തിൽ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെയാണ് ഇഡിയും കേസെടുത്തത്. നിരവധി സ്ഥലങ്ങളില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ റെയ്ഡും നടത്തിയിരുന്നു.

ALSO READ: അതിർത്തി തർക്കം; കോഴിക്കോട് അച്ഛനും മകനും വെട്ടേറ്റു

കേസുമായി ബന്ധപ്പെട്ട് ആളുകളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അബ്ദുള്‍ റഷീദിനെ അറസ്റ്റ് ചെയ്‌ത്‌
കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചതിനു ശേഷം ഉച്ചയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News