മുടികൊഴിച്ചിലിന് പരിഹാരം വീട്ടിൽ തന്നെയുണ്ട്

മുടികൊഴിച്ചിൽ പലരെയും അലട്ടുന്ന പ്രശ്നമാണ്‌. പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്. എന്നാൽ വീട്ടിൽ തന്നെ ഇ മുടികൊഴിച്ചിൽ പ്രശ്നത്തിന് പരിഹാരം ഉണ്ട്. അതിനായി ചില ഹെയർ പാക്കുകൽ സഹായിക്കും. ചില ടിപ്സുകൾ ഇതിനായി പരീക്ഷിക്കാവുന്നതാണ്. വീട്ടിൽ സുലഭമായി ലഭിക്കുന്ന കഞ്ഞിവെള്ളം ഇതിനു നല്ലൊരു ടിപ്സ് ആണ്. കഞ്ഞി വെള്ളം ഉപയോ​ഗിച്ച് തല നന്നായി കഴുകുക. ഇത് മുടികൊഴിച്ചിലും താരനും അകറ്റുവാൻ ശേഷിയുള്ളതാണ്.

വാഴപ്പഴം ഉപയോഗിച്ച് നല്ലൊരു പാക്ക് തയ്യാറാക്കാം. അതിനായി വാഴപ്പഴം പേസ്റ്റാക്കിയതിലേക്ക് ഒരു സ്പൂൺ ഓയിൽ ചേർത്ത് പാക്ക് തയ്യാറാക്കാം. ഇത് പുരട്ടി 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.

കൂടാതെ തേങ്ങാ പാൽ നല്ലൊരു വഴിയാണ് . തേങ്ങാ പാൽ ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. നല്ല സോഫ്റ്റ് ആകും . കൂടാതെ നെല്ലിക്ക പൊടിച്ചത്തിലേക്ക് എണ്ണയും കൂടി മിക്സ് ചെയ്ത ഇടാവുന്നതാണ് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പരീക്ഷിക്കാം.

ALSO READ: മുടികൊഴിച്ചിൽ തടയാം; ഈ പാക്ക് പരീക്ഷിച്ച് നോക്കൂ

കറ്റാർവാഴ നല്ലൊരു മുടി സംരക്ഷണ മാർഗമാണ് . കറ്റാർവാഴയുടെ ജെൽ തലയിൽ തേയ്ക്കുന്നത് മുടി വളർച്ചക്ക് നല്ലതാണ്.കൂടാതെ മുട്ടയുടെ വെള്ളയും നല്ലതാണ്. മുട്ടയുടെ വെള്ളയും തൈരും മിക്സ് ചെയ്ത് തയ്യിൽ തേച്ച് പിടിക്കുക. ശേഷം 20 മിനിട്ടിനു ശേഷം കഴുകി കളയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News