തുര്‍ക്കിയില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നത് നാലു പേര്‍ മരിച്ചു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഒരു ആശുപത്രിക്ക് സമീപമാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണത്. രണ്ട് പൈലറ്റുമാരും രണ്ട് ആശുപത്രി ജീവനക്കാരുമാണ് അപകടത്തില്‍ മരിച്ചത്. ഔദ്യോഗിക ജോലികള്‍ക്കായി തുര്‍ക്കിയിലെ മുഗ്‌ള നഗരത്തിലുണ്ടായിരുന്ന ഹെലികോപ്റ്ററാണിത്.
ALSO READ: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; പ്രതിഷേധവുമായി സിപിഐഎം പിബി
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹെലിക്കോപ്റ്ററിന് കഴിഞ്ഞദിവസം യാത്ര നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ അന്‍ റ്റാലിയയിലേക്ക് യാത്ര പുറപ്പെടുമ്പോഴാണ് അപകടമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്. ആശുപത്രി കെട്ടിടത്തില്‍ വന്നിടിച്ച ശേഷമാണ് ഹെലിക്കോപ്റ്റര്‍ താഴേക്ക് പതിച്ചത്.
ALSO READ: സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു; വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ
ആശുപത്രിയുടെ മുകളില്‍ നിന്നാണ് ഹെലിക്കോപ്റ്റര്‍ പറന്നുയര്‍ന്നത്. അതിനിടെയാണ് ഹെലിക്കോപ്റ്ററിന് നിയന്ത്രണം നഷ്ടമായതും നിലത്തേക്ക് പതിച്ചതും. രണ്ടാഴ്ച മുമ്പും തുര്‍ക്കിയില്‍ ഹെലിക്കോപ്റ്റര്‍ അപകടമുണ്ടായിരുന്നു. പരിശീലനത്തിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 6 സൈനികരാണ് മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here