നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നു വീണു

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്ടര്‍ അപകടത്തിൽപ്പെട്ടു. ധ്രുവ് മാര്‍ക് 3 ഹെലികോപ്ടറാണ് അപകടത്തിപ്പെട്ടത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. മണിക്കൂറുകൾക്കകം റൺവേയുടെ പ്രവർത്തനം പുനരാരംഭിച്ചു.

ഉച്ചയ്ക്ക് 12.30 ന് പരിശീലന പറക്കിലിനിടെ ആയിരുന്നു അപകടം. പറന്നുയർന്ന് ഉടൻ 150 മീറ്റർ പിന്നിട്ടപ്പോൾ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ , റൺവേയ്ക്ക് സമീപം തകർന്നു വീഴുകയായിരുന്നു. പൈലറ്റ് ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇതിലൊരാളായ സുനിൽ ലോട്ടായെന്ന ഉദ്യോഗസ്ഥനാണ് അപകടത്തിൽ പരുക്കേറ്റത്. എന്നാല്‍ ഇവരുടെ പരുക്കുകള്‍ ഗുരുതരമുള്ളതല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഒരു വർഷം മുൻപാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടർ കോസ്റ്റ് ഗാർഡിൻ്റെ ഭാഗമായത്.

അപകടത്തെ തുടര്‍ന്ന് റണ്‍വേ താത്കാലികമായി അടച്ചു. സംഭവത്തിൽ കോസ്റ്റ് ഗാർഡ് അധികൃതർ വിശദമായ അന്വേഷണം തുടങ്ങി. ഒപ്പം വിമാനത്താവള അധികൃതരും പരിശോധന തുടങ്ങി. അതേസമയം, അപകടത്തെ തുടർന്ന് ചില രാജ്യാന്തര വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ടു. മസ്കറ്റ് – കൊച്ചി ഒമാൻ എയർവേയ്സ്, മാലി – കൊച്ചി ഇൻഡിഗോ എയർവേയ്സ് തുടങ്ങിയ സർവീസുകൾ ഇതിലുൾപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News