ചിലിയുടെ മുൻ പ്രസിഡന്റ് സെബാസ്‌റ്റ്യൻ പിനെറ മരിച്ചു. ഹെലികോപ്ടർ തകർന്നാണ് 74കാരനായ പിനെറ മരിച്ചത്. പിനെറയുടെ ഒപ്പം യാത്ര ചെയ്തിരുന്ന മറ്റൊരാളും മരിച്ചു എന്നാണു റിപ്പോർട്ടുകൾ. 3 പേർക്കു പരുക്കേൽക്കുകയും ചെയ്തു. തെക്കൻ ചിലിയിലെ ലാഗോ റാങ്കോ നഗരത്തിലാണ് ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണത്. മരണവിവരം സ്ഥിരീകരിച്ചത് ആഭ്യന്തര മന്ത്രി കാരൊലിന ചൊഹയാണ്.
ALSO READ: ഫ്ളാറ്റിൽ നിന്ന് വീണുമരിച്ച സ്വവർഗ പങ്കാളിക്ക് അന്തിമോപചാരം അർപ്പിക്കാൻ പങ്കാളിക്ക് ഹൈക്കോടതി അനുമതി
മധ്യ വലത് നേതാവായ പിനെറ 2010–14 കാലയളവിലും 2018–22 കാലയളവിലും ചിലിയുടെ പ്രസിഡന്റായിരുന്നു. ഏകാധിപതി അഗസ്‌റ്റോ പിനോഷെയുടെ ഭരണകാലം നീട്ടാനുള്ള ബില്ലിനെതിരെ സ്വതന്ത്രനായി സെനറ്റിലെത്തിയ കാലത്ത് പിനെറ വോട്ടുചെയ്ത് ശ്രദ്ധേയനായിരുന്നു. രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ അഞ്ചാമനാണ് ബിസിനസുകാരനായിരുന്ന പിനെറ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here