അരുണാചല്‍പ്രദേശില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു, പൈലറ്റുമാര്‍ക്ക് വേണ്ടി തെരച്ചില്‍

അരുണാചല്‍പ്രദേശിലെ മണ്ഡാല മലനിരകളിലാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. രാവിലെ ബോംഡിലയിലേക്ക് പറന്ന ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം 9.15 ഓടെ നഷ്ടമാവുകയായിരുന്നു. ഏയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതായി സ്ഥിരീകരിച്ചത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റുമാര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്.
ഹെലികോപ്റ്റര്‍ തകര്‍ന്ന പ്രദേശത്ത് കരസേനയുടെ പ്രത്യേക സംഘം എത്തിയതായാണ് റിപ്പോര്‍ട്ട്. പരിസര പ്രദേശങ്ങളില്‍ പൈലറ്റുമാര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇതുവരെ കണ്ടെത്താനായിട്ടില്ല. മേശം കാലാവസ്ഥയാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പരിശോധന തുടരുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News