ബിഹാറിൽ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു, പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ബിഹാറിലെ ഗയയില്‍ കരസേനയുടെ പരിശീലന ഹെലികോപ്റ്റര്‍ പറക്കുന്നതിനിടെ തകര്‍ന്നുവീണു. വനിതാപൈലറ്റ് അടക്കം രണ്ടുപേര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Also read:ഇലക്ട്രല്‍ ബോണ്ട്; എസ്ബിഐക്കെതിരെ സീതാറാം യെച്ചൂരി

കരസേന ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയുടെ ഹെലികോപ്റ്ററാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്. പതിവ് പരിശീലന പറക്കലിനിടെ ബോധ്ഗയ സബ് ഡിവിഷനിലെ കാഞ്ചന്‍പൂര്‍ ഗ്രാമത്തിലായിരുന്നു അപകടം ഉണ്ടായത്.

കൃഷിയിടത്തിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഹെലികോപ്റ്റർ തകർന്ന് വീഴുമ്പോൾ രണ്ട് പൈലറ്റുകള്‍ അതിനുള്ളില്‍ ഉണ്ടായിരുന്നതായി ഗ്രാമവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്നാണ് രണ്ടു പൈലറ്റുകളെയും രക്ഷപ്പെടുത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി അധികൃതരും ചേര്‍ന്ന് ചികിത്സയ്ക്കായി ഇരുവരെയും ബേസ് ക്യാമ്പിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News