വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിലും തെന്നിന്ത്യയിലും ചുവടുറപ്പിച്ചോടെ തിരക്കേറിയ താരമായ് മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ‘ഹലോ മമ്മി’. ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം നവംബര്‍ 21ന് തിയറ്റര്‍ റിലീസ് ചെയ്യും. ഷറഫുദ്ദീനാണ് നായകന്‍. ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ. എസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഐശ്വര്യ ലക്ഷ്മി ഇതുവരെ അവതരിപ്പിച്ച വേഷങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന കഥാപാത്രമായിട്ടാണ് ഇത്തവണ എത്തുന്നത്.
‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തില്‍ റേച്ചല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഐശ്വര്യ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. ‘മായാനദി’ താരത്തിന്റെ രണ്ടാമത്തെ സിനിമയാണ്. ആദ്യ ചിത്രത്തില്‍ നിവിന്‍ പോളിയുടെയും രണ്ടാമത്തെ ചിത്രത്തില്‍ ടൊവിനോ തോമസിന്റെയും നായികയായ് എത്തിയപ്പോള്‍ മൂന്നാമത്തെ ചിത്രമായ ‘വരത്തന്‍’നില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് പ്രത്യക്ഷപ്പെട്ടത്. ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായും അഭിനയിച്ചു. ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’, ‘ബ്രദേഴ്‌സ് ഡേ’, ‘കാണെക്കാണെ’, ‘അര്‍ച്ചന 31 നോട്ടൗട്ട്’, ‘കുമാരി’ എന്നീ ചിത്രങ്ങളിലും നായിക വേഷം അണിഞ്ഞ താരത്തിന്റെ ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ‘കിംഗ് ഓഫ് കൊത്ത’യാണ്. ഇതിനിടയില്‍ തമിഴില്‍ ‘ഗാര്‍?ഗി’, ‘ഗാട്ടാ ഗുസ്തി’, ‘പൊന്നിയിന്‍ സെല്‍വന്‍’ എന്നീ ഹിറ്റ് ചിത്രങ്ങളിലും തെലുങ്കില്‍ ‘അമ്മു’ എന്ന ചിത്രത്തിലും സുപ്രധാന വേഷം അവതരിപ്പിച്ചു. മണിരത്‌നം ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരായ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതോടെ ആരാധകരോടൊപ്പം താരമൂല്യവും വര്‍ദ്ധിച്ചു. തഗ് ലൈഫില്‍ കമല്‍ ഹാസനൊപ്പമാണ് ഐശ്വര്യ അഭിനയിക്കുന്നത്.
Also Read :എ ആര്‍ റഹ്‌മാന്റെയും ഭാര്യയുടേയും വേര്‍പിരിയല്‍; ഒടുവില്‍ പ്രതികരണവുമായി മകന്‍, ഞെട്ടി സോഷ്യല്‍മീഡിയ
ഷറഫുദ്ദീനൊപ്പം ഐശ്വര്യലക്ഷ്മി അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ‘ഹലോ മമ്മി’. ‘വരത്തന്‍’നില്‍ ഐശ്വര്യയുടെ വില്ലനായാണ് ഷറഫുദ്ദീന്‍ എത്തിയതെങ്കില്‍ ‘ഹലോ മമ്മി’യില്‍ നായകനായാണ് എത്തുന്നത്. ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മിയും വേഷമിടുന്ന ചിത്രം തിയറ്ററുകളില്‍ ഓളം കൊള്ളിക്കുമെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
സണ്ണി ഹിന്ദുജ (‘ആസ്പിരന്റ്‌സ്’ഫെയിം), അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡ്രീം ബിഗ് പിക്‌ച്ചേഴ്‌സാണ് ചിത്രത്തിന്റെ കേരളാവിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ ഫാഴ്‌സ് ഫിലിംസും കരസ്ഥമാക്കി. ചിത്രത്തിലെ ഗാനങ്ങള്‍ സരിഗമ മ്യൂസിക്ക് പ്രേക്ഷകരിലേക്കെത്തിക്കും. ചിത്രത്തിലെ ആദ്യഗാനം ‘റെഡിയാ മാരന്‍’ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഡബ്സി, സിയ ഉള്‍ ഹഖ്, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ച ഗാനത്തിന് ജേക്‌സ് ബിജോയിയാണ് സംഗീതം പകര്‍ന്നത്. മൂ.രിയുടെതാണ് വരികള്‍.
ഛായാഗ്രഹണം: പ്രവീണ്‍ കുമാര്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു. രി, സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, ക്രിയേറ്റിവ് ഡയറക്റ്റര്‍: രാഹുല്‍ ഇ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജേഷ് താമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: സാബു മോഹന്‍, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആര്‍ വാരിയര്‍, വി എഫ് എക്‌സ്: പിക്‌റ്റോറിയല്‍ എഫ്എക്സ്, സംഘട്ടനം: കലൈ കിങ്‌സണ്‍, പി സി സ്റ്റണ്ട്‌സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റില്‍സ്: അമല്‍ സി സദര്‍, ഡിസൈന്‍: ടെന്‍ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, പിആര്‍ഒ: പ്രതീഷ് ശേഖര്‍, പിആര്‍&മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്സ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here