ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ഹലോ മമ്മി. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ജഗദീഷും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഹലോ മമ്മിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
‘പൊട്ടു കുത്തെടീ പുടവ ചുറ്റെടീ ‘എന്ന മോഹൻലാൽ ചിത്രം രാവണപ്രഭു ഗാനത്തിന് ഡാൻസ് ചെയ്യാനായി ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും ചുവടുവെയ്ച്ചു കൊണ്ട് ജഗദീഷിനെ വിളിക്കുന്നതും സെറ്റിൽ എല്ലാവരുമൊത്ത് പാട്ടിന് നൃത്തം ചെയ്യുന്നതുമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോ. നിരവധി പേരാണ് ഈ വീഡിയോക്ക് കമൻറുകളും ലൈക്കുകളും ഷെയറുകളും നൽകുന്നത്. ജഗദീഷിനെ ഡാൻസ് കളിക്കാൻ വിളിച്ചപ്പോൾ വന്നതിലുള്ള സന്തോഷവും താരങ്ങളുടെ മുഖത്തുണ്ട്. ജഗദീഷിന്റെ ഡാൻസ് സ്റ്റെപ്പാണ് ഈ വീഡിയോയിലെ ഹൈലൈറ്റ്. ജഗദീഷ് കളിക്കുന്നത് പോലെ മറ്റുള്ളവരും ഈ സ്റ്റെപ് അനുകരിക്കുന്നുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിൽ ഒന്നാകെയുള്ള താരങ്ങളുടെ ചിരിയും വീഡിയോയിലുണ്ട്.
2001 ൽ ഇറങ്ങിയ സിനിമയാണെങ്കിലും ‘പൊട്ടു കുത്തെടീ പുടവ ചുറ്റെടീ’ എന്ന ഗാനം എല്ലാ കാലത്തും ആളുകളുടെ ഇഷ്ടഗാനമാണ്. അന്നും ജഗദീഷ് ആ പാട്ടിൽ ഡാൻസ് കളിക്കുന്നത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ ഹലോ മമ്മിയുടെ ഷൂട്ടിംഗ് സെറ്റിലെ വീഡിയോയും രാവണപ്രഭുവിലെ ആ ഡാൻസ് സീൻ ഓർമിപ്പിക്കുകയാണ്.
also read: ‘ഇനി എന്റെ പേരിൽ ഇതുപോലുള്ള ഗോസിപ്പുകൾ വന്നാൽ നിയമപരമായി നേരിടും’: സായ് പല്ലവി
അതേസമയം വൈശാഖ് എലൻസ് ആയിരുന്നു ഹലോ മമ്മി സംവിധാനം ചെയ്തത്. ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ചിത്രമായിരുന്നു ഹലോ മമ്മി. ഹാങ്ങ് ഓവർ ഫിലിംസിന്റെയും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷന്‍റെയും ബാനറിൽ ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്നാണ് ഹലോ മമ്മി നിർമിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here