‘ഹലോ മമ്മി’യിലെ ‘പുള്ളിമാന്‍’ ഗാനവും സക്‌സസ് ടീസറും പുറത്ത്…

hello-mummy-movie

വൈശാഖ് എലന്‍സിന്റെ സംവിധാനത്തില്‍ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ ‘ഹലോ മമ്മി’യിലെ ‘പുള്ളിമാന്‍ കണ്ണിലെ’ എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനം ദീപക് നായരാണ് ആലപിച്ചിരിക്കുന്നത്. ഗാനമിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇഎസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചത്. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. നവംബര്‍ 21ന് തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടെ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ സക്‌സസ് ടീസറും ഇതിനോടൊപ്പം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സിനിമയിലെ ഫാന്റസി- ഹൊറര്‍ രംഗങ്ങള്‍ അടങ്ങുന്ന പ്രോമോയാണ് പുറത്തിവിട്ടത്.

Read Also: ഒരു വിവാഹ ഡോക്യുമെന്‍ററിക്ക് 50 കോടി! നാഗചൈതന്യയുടെ കല്യാണത്തിന് പടം പിടിക്കാൻ വരുന്നത് നെറ്റ്ഫ്ലിക്സ്

ചിത്രത്തിലെ ‘റെഡിയാ മാരന്‍’ എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഡബ്സി, സിയ ഉള്‍ ഹഖ്, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് ജേക്‌സ് ബിജോയിയാണ് സംഗീതം പകര്‍ന്നത്. മൂ.രിയുടെതാണ് വരികള്‍. ചിരിപ്പിച്ചും പേടിപ്പിച്ചും വിസ്മയിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഹൃദയത്താല്‍ സ്വീകരിച്ചിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ വീണ്ടുമൊരു കോമഡി-ഹൊറര്‍ എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികള്‍.

സണ്ണി ഹിന്ദുജ, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഡ്രീം ബിഗ് പിക്‌ച്ചേഴ്‌സാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. ജിസിസി ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ ഫാഴ്‌സ് ഫിലിംസാണ് കരസ്ഥമാക്കിയത്.

Read Also: ആരാണ് സൈനബ് റാവ്ജി? അക്കിനേനി കുടുംബത്തിലെ പുതിയ അതിഥിയെ അറിയാം

ഛായാഗ്രഹണം: പ്രവീണ്‍ കുമാര്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു. രി, സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, ക്രിയേറ്റിവ് ഡയറക്റ്റര്‍: രാഹുല്‍ ഇ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജേഷ് താമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: സാബു മോഹന്‍, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആര്‍ വാരിയര്‍, വിഎഫ്എക്‌സ്: പിക്‌റ്റോറിയല്‍ എഫ്എക്സ്, സംഘട്ടനം: കലൈ കിങ്‌സണ്‍, പി സി സ്റ്റണ്ട്‌സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റില്‍സ്: അമല്‍ സി സദര്‍, ഡിസൈന്‍: ടെന്‍ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, പിആര്‍ഒ: പ്രതീഷ് ശേഖര്‍, പിആര്‍&മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്സ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here