‘ഫീല്‍ഡിലായാലും റോഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധം’: കേരളാ പൊലീസ്

നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര രോഹിത് കൂട്ടരും 3-1നാണ് കൈപ്പടിയില്‍ ഒതുക്കിയത്. ഗ്രൗണ്ടിലെ രോഹിതിന്റെ ഇടപെടലുകളും ഇതിനിടെ പലപ്പോഴും വൈറലായിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് കേരള പൊലീസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

Also Read: ‘2050-ൽ ലോകത്തിലെ ആകെ തൊഴിലുകളിൽ 70 ശതമാനം ന്യൂതന സങ്കേതിക വിഭാഗത്തിലാകും’: മുഖ്യമന്ത്രി

‘അരേ ഭായ്’ എന്ന് പറഞ്ഞ് കൈചൂണ്ടി സഹതാരം സര്‍ഫറാസിനോട് രോഹിതിനോട് സംസാരിക്കുന്ന വീഡിയോ ആണ് കേരള പൊലീസ് ഏറ്റെടുത്തിരിക്കുന്നത്. ക്ലോസ് ഫീല്‍ഡറായി നില്‍ക്കുന്ന സര്‍ഫറാസിനോട് ഹെല്‍മറ്റ് വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു നായകന്‍. ബാറ്റ്‌സ്മാന്റെ തൊട്ടടുത്ത് നിന്ന് ഫീല്‍ഡ് ചെയ്യുമ്പോള്‍ അടി കിട്ടാന്‍ ചാന്‍സുള്ളതിനാല്‍ അപകടം ഒഴിവാക്കാനുള്ള കരുതലാണ് നായകന്‍ സഹതാരത്തോട് കാട്ടിയത്.

ഇതുതന്നെയാണ് കേരളാ പൊലീസും പറയുന്നതും. കളിക്കളത്തിലായാലും റോഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നാണ് രോഹിതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് കേരള പൊലീസ് കുറിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News