കേരള ഹൗസില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നു

ഹിമാചല്‍ പ്രദേശിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ന്യൂ ഡല്‍ഹി കേരളാഹൗസില്‍ 011-23747079 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടിട്ടുണ്ട്. മലയാളികളുടെ സുരക്ഷയ്ക്കായി ആവശ്യമായ തരത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സ്വീകരിച്ചിട്ടുണ്ട്.

Also Read: റോള്‍സ് റോയ്സില്‍ ചാരി മെഗാസ്റ്റാറും മെഗാബിസിനസുമാനും; യുകെയിലെ ഫോട്ടോകള്‍ വൈറല്‍

ഔദ്യോഗിക ഇടപെടലുകള്‍ക്കു പുറമേ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹിമാചലിലെ മലയാളി സംഘടനകള്‍ എന്നിവരുടെ സഹകരണം കൂടി ഇക്കാര്യത്തില്‍ ഉറപ്പുവരുത്തുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികളെല്ലാം തന്നെ സുരക്ഷിതരാണ്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഹെല്‍പ് ഡെസ്‌കും മറ്റ് സഹായങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News