സമീറിന്റെയും ഖാലിദിന്റെയും കുടുംബങ്ങൾക്ക് കൈത്താങ്ങ്, സഹായ ഫണ്ട് കൈമാറി എം വി ഗോവിന്ദൻ മാസ്റ്റര്‍

ലഹരി മാഫിയ കൊലപ്പെടുത്തിയ തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകരായ സമീറിന്റെയും ഖാലിദിന്റെയും കുടുംബ സഹായ ഫണ്ട് കൈമാറി. ഇരുവരുടെയും നാടായ ഇല്ലിക്കുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് സഹായധനം കൈമാറിയത്.

സമീറിന്റെയും ഖാലിദിന്റെയും കുടുംബത്തെ സഹായിക്കാനായി സിപിഐഎം സ്വരൂപിച്ച തുകയാണ് എം വി ഗോവിദൻ മാസ്റ്റർ കൈമാറിയത്. രണ്ട് കുടുംബങ്ങൾക്കും ഇരുപത് ലക്ഷം രൂപ വീതമാണ് നൽകിയത്. സമീറിന്റെ മകൻ മുഹമ്മദ് ഷബിനും ഖാലിദിന്റെ സഹോദരൻ സഹദും എംവി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും സഹായ ധനം സ്വീകരിച്ചു.സംസ്ഥാന സർക്കാറും പാർട്ടിയും ലഹരിക്കെതിരായ സന്ധിയില്ലാത്ത പോരാട്ടം തുടരുകയാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

രക്തസാക്ഷികളുടെ ഓർമ്മ നിലനിർത്തുന്നതിനായി ചിറമ്മലിൽ സിപിഐഎം രക്തസാക്ഷി സ്തൂപം നിർമ്മിക്കും. കുടുംബ സഹായ ഫണ്ട് കൈമാറുന്ന ചടങ്ങിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ അധ്യക്ഷത വഹിച്ചു.സി കെ രമേശൻ,എംസി പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News