കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മക്കളുടെ പഠനം സർക്കാർ ഏറ്റെടുക്കും

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. രഘുവിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. മൂന്ന് മക്കളാണ് ഇവർക്കുള്ളത്. രഘുവിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും മന്ത്രി അറിയിച്ചു.

പത്താം ബ്ലോക്കിൽ താമസക്കാരനായ രഘു(43)വിനെ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ രഘുവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News