വയനാടിന് കൈത്താങ്ങ്; ആലപ്പുഴ കളക്‌ട്രേറ്റില്‍ നിന്ന് ദുരിതബാധിതര്‍ക്കായുള്ള ആദ്യ ട്രക്ക് അയച്ചു

ആലപ്പുഴ കളക്‌ട്രേറ്റില്‍ ശേഖരിച്ച അവശ്യ വസ്തുക്കളുമായുള്ള ആദ്യ ട്രക്ക് വയനാട്ടിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ച ഫിനൈല്‍, ബ്ലിച്ചിങ് പൗഡര്‍, തലയണ, പായ, ഭക്ഷ്യവസ്തുക്കള്‍, ബ്രഷ്, പേസ്റ്റ്, റെയിന്‍കോട്ട് തുടങ്ങിയ അവശ്യ വസ്തുക്കളാണ് ഇന്ന് വലിയ ട്രക്കിലേക്ക് മാറ്റി വയനാട്ടേക്ക് അയച്ചത്.

ആദ്യ ലോഡിന്റെ ഫ്‌ളാഗ് ഓഫ് ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് സിവില്‍ സ്റ്റേഷനില്‍ നിര്‍വഹിച്ചു. ദുരന്ത നിവാരണ വിഭാഗം സൂപ്രണ്ട് പി.രാമമൂര്‍ത്തി, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബിജോയ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി.

ALSO READ:ഉരുള്‍പ്പൊട്ടല്‍ ദുരന്തം; രക്ഷാദൗത്യം അഞ്ചാം നാള്‍

അതേസമയം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ രക്ഷാദൗത്യം അഞ്ചാം നാള്‍. ചൂരല്‍മല, മുണ്ടക്കൈ, ചാലിയാര്‍ മേഖലയില്‍ തിരച്ചില്‍ അല്‍പസമയത്തിനകം പുനഃരാരംഭിക്കും.

ഡ്രോണ്‍ ഉപയോഗിച്ചുള്ള ഐബോഡ്, റഡാര്‍ പരിശോധനകള്‍ കൂടുതല്‍ മേഖലകളില്‍ നടത്തും. നാല് ശരീര ഭാഗങ്ങളും 14 മൃതദേഹങ്ങളുമാണ് ഇന്നലെ കണ്ടെത്തിയത്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ വിവിധ പൊതുശ്മശാനങ്ങളില്‍ നടന്നുവരികയാണ്. ഇനി കണ്ടെത്താനുള്ളത് 189 പേരെയാണ്.

ALSO READ:സിഎംഡിആർഎഫിലേക്ക് പണമയക്കരുതെന്ന് സമൂഹ മാധ്യമം വഴി ആഹ്വാനം; കൊല്ലത്ത് യൂട്യൂബർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News