ഒറ്റക്ക് യാത്രപോകുന്നവർക്ക് സഹായകമാകുന്ന ആപ്പുകൾ

ഒറ്റയ്ക്ക് യാത്ര പോകാന്‍ തയ്യാറെടുക്കുന്നവർക്ക് സഹായിയായേക്കാവുന്ന ആപ്പുകള്‍ പരിചയപ്പെടാം . കൂടാതെ കൂട്ടുകാരെ കണ്ടെത്താനും ഈ ആപ്പുകൾ സഹായിക്കും.

1. ‘Alyke ‘- ഇന്ത്യയിലെ ആദ്യത്തെ ഫ്രണ്ട്ഷിപ്പ് ആപ്പ്
ഒരേ മനസുള്ള ആളുകളെ കണ്ടെത്താന്‍ സഹായിക്കും. തൊട്ടരികിലുള്ള സുഹൃത്തുക്കളെ എളുപ്പം കണ്ടെത്താന്‍ സഹായിക്കുന്ന ഈ ആപ്പ് യാത്ര വേളയില്‍ ഏറെ പ്രയോജനം ചെയ്യുന്നതാണ്. യാത്രാ വേളയില്‍ തദ്ദേശീയരെ കാണാനും അവരുടെ സൗഹൃദം ഉണ്ടാക്കാനും ഇതുവഴി കഴിയുന്നു.

2 .ഹോസ്റ്റല്‍വേള്‍ഡ്

ഹോസ്റ്റലുകള്‍ ബുക്കുചെയ്യുന്നതിന് ഈ ആപ്പ് സഹായിക്കും. കൂടാതെ അതേ താമസസ്ഥലത്ത് താമസിക്കുന്ന മറ്റ് യാത്രക്കാരുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്ന ഒരു സോഷ്യല്‍ ഫീച്ചറും ഹോസ്റ്റല്‍ വേള്‍ഡ് ആപ്പിനുണ്ട്. ഹോസ്റ്റല്‍ സംഘടിപ്പിക്കുന്ന ഇവന്റുകളില്‍ ചേരാനും ഇത് സഹായിക്കുന്നു.

ALSO READ: ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ചു

3 മീറ്റ്അപ്പ്

ഒരു ബഹുമുഖ ആപ്പാണ് മീറ്റ്അപ്പ്. മല കയറുമ്പോഴോ, ഫോട്ടോഗ്രാഫിയില്‍ ഏര്‍പ്പെടുമ്പോഴോ, ഭാഷാ കൈമാറ്റത്തിലോ ആണെങ്കില്‍ പോലും യാത്രക്കാർക്ക് ലൊക്കേഷനില്‍ ഇവന്റുകള്‍ കണ്ടെത്താൻ സഹായിക്കുന്ന ആപ്പാണിത്.

5. കൗച്ച്സര്‍ഫിംഗ്

സൗജന്യ താമസസൗകര്യം കണ്ടെത്തുന്നതിനും നാട്ടുകാരെയും സഹയാത്രികരെയും കണ്ടുമുട്ടുന്നതിനുള്ള ഒരു മികച്ച പ്ലാറ്റ്‌ഫോം കൂടിയാണിത്. ഭക്ഷണം കഴിക്കുന്നതിനോ, നഗരത്തിലെ പുതിയ കാര്യങ്ങള്‍ മനസിലാക്കുന്നതിനോ , പ്രാദേശിക മീറ്റിംഗുകളില്‍ പങ്കെടുക്കാനോ കഴിയുന്ന വിധമാണ് ഇതിലെ ഫീച്ചര്‍.

4. ടിന്‍ഡര്‍

നാട്ടുകാരുമായും സഹയാത്രികരുമായും ബന്ധപ്പെടാന്‍ അനുവദിക്കുന്ന ഒരു ‘ട്രാവല്‍’ ഫീച്ചര്‍ ടിന്‍ഡറിനുണ്ട്. പുതിയ സുഹൃത്തുക്കളെ കാണാനും നഗരത്തിലെ പുതിയ കാര്യങ്ങള്‍ പങ്കുവെയ്ക്കാനും സഹായിക്കുന്ന ആപ്പാണിത്. പ്രദേശം നന്നായി അറിയാവുന്ന ഒരാളില്‍ നിന്ന് വിവരങ്ങള്‍ നേടാനും ഇത് സഹായിക്കുന്നു.

ALSO READ: ‘മമ്മൂട്ടി മാസ് അല്ലെ’, ജീവയ്ക്ക് പിറകിൽ വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടി; പാൻ ഇന്ത്യൻ ലെവലിൽ തിളങ്ങാൻ യാത്ര 2

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News