സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായഹസ്തം വിവിധ രാജ്യങ്ങളിലേക്ക്. 20,000 വിൻ്റർ കിറ്റുകൾ പതിമൂന്ന് രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. കുറഞ്ഞ വരുമാനമുള്ള ലോകത്താകമാനമുള്ള കുടുംബങ്ങൾക്ക് ശൈത്യകാലത്ത് ആശ്വാസമൊരുക്കുക എന്ന ലക്ഷ്യമാണ് ഫൗണ്ടേഷന്. ‘വിൻ്റർ ബാഗ്’ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.
ALSO READ: അയോധ്യ രാമക്ഷേത്ര വിഷയം; സാദിഖലി ശിഹാബ് തങ്ങളുടെ വിവാദ പരാമര്‍ശത്തില്‍ മുസ്ലീം ലീഗിലും അമര്‍ഷം
ഫൌണ്ടേഷന്റെ അറിയിപ്പനുസരിച്ച് ജോർദാൻ, മൊറോക്കോ, ഈജിപ്ത്, ഇറാഖ്, പാകിസ്ഥാൻ, ചാഡ്, എത്യോപ്യ, കൊസോവോ, അൽബേനിയ, നേപ്പാൾ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ വിവിധ മേഖലകൾ ഉൾപ്പെടുന്നതാണ് ഈ വർഷത്തെ പ്രോഗ്രാം. ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അതീഖ് അൽ ഫലാഹി ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സ്‌കൂൾ ബാഗുകൾ, വിദ്യാഭ്യാസ സഹായം, വൈദ്യസഹായം, ഭക്ഷ്യസഹായം തുടങ്ങി മനുഷ്യർക്ക് അത്യാവശ്യമായതെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. പ്രോജക്ട് ആൻഡ് പ്രോഗ്രാമുകളുടെ ഡയറക്ടർ അബ്ദുൽ അസീസ് അൽ സെയ്ദി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here