ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി

ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വെ മന്ത്രാലയം ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു.ആന്ധ്രയിലെ വിശാഖപട്ടണം റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് റെയില്‍വെ ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. 25 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.

ALSO READ:പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി.ആന്ധ്രയിലെ വിഴിയനഗരത്തിലാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. അപകടം നടന്ന ശേഷം മൂന്നുപേരുടെ മരണമാണ് സ്ഥിരീകരിച്ചിരുന്നത്. ഇത് പിന്നീട് ആറായി. ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു.

ALSO READ:കളമശ്ശേരി സ്ഫോടനം; ആരോഗ്യപ്രവർത്തകർക്ക് നന്ദിയറിയിച്ച് മന്ത്രി വീണാ ജോർജ്

സിഗ്നൽ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണൽ മാനേജർ അറിയിച്ചു. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.
08912746330,08912744619,8106053051,8106053052,8500041670,8500041671 എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News