ഹേമ കമ്മിറ്റി റിപ്പോർട്ട്; കേരളം സന്ദർശിക്കാൻ ദേശീയ വനിതാ കമ്മീഷൻ

Hema Committee Report

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരളം സന്ദർശിക്കാൻ ദേശീയ വനിതാ കമ്മീഷൻ. ബിജെപി നേതാക്കളുടെ പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ആവശ്യപ്പെട്ടിരുന്നു. അതേസമയം ബിജെപി നേതാക്കളുടെ പരാതിയിലും റിപ്പോട്ടിൽ പുറത്തു വിടാത്ത പേജുകൾ ആവശ്യപ്പെടുന്നതിലും നിരവധി ചോദ്യങ്ങൾ തുടക്കം മുതൽ തന്നെ ഉയർന്നു വന്നിരുന്നു.

ALSO READ; സിദ്ദിഖിന് കുരുക്ക് മുറുകുന്നു; നടനെതിരെ സാക്ഷിമൊഴികൾ ലഭിച്ചെന്ന് പൊലീസ്

ഹേമ കമ്മറ്റി റിപ്പോർട്ട് മുൻ നിർത്തി രാഷ്ട്രീയ അജണ്ടകൾ മുൻ നിർത്തിയുള്ള നീക്കങ്ങൾ ആണ് ബിജെപി നടത്തുന്നത്. വ്യക്തികളുടെ സ്വകാര്യതാ ലംഘിക്കപ്പെടുമെന്നതിനാൽ പുറത്തു വിടാത്ത പേജുകൾ ഉൾപ്പെടെ ആണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടത്. നിലവിൽ റിപ്പോർട്ട് കൈമാറിയിട്ടില്ല.

ALSO READ; സിദ്ദിഖിന് കുരുക്ക് മുറുകുന്നു; നടനെതിരെ സാക്ഷിമൊഴികൾ ലഭിച്ചെന്ന് പൊലീസ്

അതേസമയം ദേശീയ വനിതാ കമ്മിഷൻ അംഗങ്ങൾ ഉടൻ കേരളം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആർക്ക്‌ വേണമെങ്കിലും ദേശീയ വനിതാ കമ്മിഷനുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണെന്നുംവിഷയം പരിശോധിക്കാൻ പ്രത്യേക കമ്മിറ്റിയും ഉടൻ രൂപീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം കൊങ് ഡെലീന പറഞ്ഞു. ബിജെപി നേതാക്കളായ സന്ദീപ് വചസ്പതിയും പി.ആർ ശിവശങ്കറും നൽകിയ പരാതിയിലാണ് ദേശീയ വനിതാ കമ്മീഷൻ കേരളത്തോട് ഹേമാ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ ഹേമ കമ്മറ്റി റിപ്പോർട്ട് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News