ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

Hema Committee Report

ഹേമ കമ്മറ്റി റിപ്പോർട്ടിൽ രണ്ട്  കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ്  മേക്കപ്പ് മാനേജർക്ക് എതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്  കേസെടുത്തിരിക്കുന്നത്.

ALSO READ; ‘അൻവർ തീക്കൊള്ളികൊണ്ട് തലചൊറിയുന്നു’: നടത്തുന്നത് കള്ളപ്രചാരണമെന്ന് എകെ ബാലൻ

കോട്ടയം പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എസഐടിയ്ക്ക് കൈമാറിയിട്ടുണ്ട്. ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശി സജീവിനെതിരെയാണ് മേക്കപ്പ് ആർട്ടിസ്റ്റ് പരാതി നൽകിയത്. 2014 ൽ പൊൻകുന്നത്ത് ചിത്രീകരണം നടന്ന സിനിമയ്ക്കിടെ അതീജീവത താമസിക്കുന്ന സ്ഥലത്ത് വെച്ച് അതിക്രമുണ്ടാതായാണ് മൊഴി.ഈ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൊല്ലം പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസും എസ്.ഐ.ടി ക്ക് കൈമാറിയിട്ടുണ്ട്.മേക്കപ്പ് ആർട്ടിസ്റ്റായ രതീഷ് അമ്പാടിക്കെതിരെയാണ് എഫ്.ഐ.ആർ.കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റാണ് പരാതിക്കാരി.വാട്സ്ആപ്പിലൂടെ അശ്ലീല പരാമർശമടങ്ങുന്ന സ്റ്റിക്കർ അയച്ചെന്നും അസഭ്യവർഷം നടത്തിയെന്നുമാണ് പരാതി. 354 എ, ഐടി ആക്ട് എന്നീ വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയത്.ഒരാഴ്ച്ച മുമ്പാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹേമ കമ്മീഷന് മുന്നിലും പരാതിക്കാരി മൊഴി നൽകിയിരുന്നു

ENGLISH SUMMARY: First case registered on Hema Committee report

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys