ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ലഭിച്ചതിനു പിന്നാലെ തുടർ നടപടികൾ ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. പൂർണരൂപം ലഭിച്ചതിനു പിന്നാലെ പ്രത്യേക അന്വേഷണ സംഘം തുടർ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഹേമ കമ്മറ്റിക്കു മൊഴി നൽകിയവരെയും പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടു തുടങ്ങി . നാലു സംഘങ്ങളായി തിരിഞ്ഞ് പത്തു ദിവസത്തിനുള്ളില്‍ മൊഴി നൽകിയ 56 പേരെയും കാണാനാണ് എസ്ഐടിയുടെ തീരുമാനം.
മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മറ്റിക്കു മൊഴി നൽകിയ 56 പേരെയും പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടു തുടങ്ങി. ഹൈക്കോടതി നിർദേശപ്രകാരം റിപ്പോർട്ടിന്റെ പൂർണരൂപം എസ് ഐ ടിക്കു ലഭിച്ചതിനു പിന്നാലെയാണ് നിർണായക നീക്കം. വനിതാ ഓഫീസർമാർ നാലു സംഘങ്ങളായി തിരിഞ്ഞ് പത്തു ദിവസത്തിനുള്ളില്‍ മൊഴി നൽകിയ എല്ലാവരെയും നേരിട്ടു തന്നെ കാണുമെന്നാണ് സൂചന. നടപടികൾ എല്ലാം രഹസ്യമായിട്ടായിരിക്കും.
ALSO READ: മൈനാഗപ്പള്ളി അപകടം; പ്രതികളെ ചോദ്യം ചെയ്തു, വനിത ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കി ആശുപത്രി
ആരെങ്കിലും വിശദമായ മൊഴി നൽകാൻ തയ്യാറായാൽ അവർ നിർദ്ദേശിക്കന്ന സ്ഥലത്ത് വനിതാ ഉദ്യോഗസ്ഥർ മഫ്തിയിൽ എത്തി വിശദാംശങ്ങൾ തേടുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യും. നേരിട്ടുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ, പോസ്കോ കേസുകളിൽ ഉടനെയും, മറ്റു കേസുകളിൽ പരാതികളുടെ അടിസ്ഥാനത്തിലും കേസെടുക്കും. ഹേമ കമ്മറ്റിക്കു നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുകയും തുടർ നടപടിയുമായി മുന്നോട്ടുപോകാൻ തയ്യാറാവുകയും ചെയ്യുന്നവർക്ക് വേണ്ടി പ്രത്യേക അന്വേഷണസംഘം പുതിയ കേസുകൾ രജിസ്റ്റർ ചെയ്യും. ഇതിനിടെ എസ്ഐടി അന്വേഷണത്തിന്റെ പേരിൽ സ്വകാര്യത ലംഘനം ഉണ്ടാവരുതെന്നും ഹേമ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇവരുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാകും അന്വേഷണ സംഘത്തിന്റെ തുടർ നടപടികൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here