ഹേമാ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല

Supreme Court

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി. അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും എതിര്‍കക്ഷികള്‍ക്കും ജസ്റ്റിസുമാരായ വിക്രംനാഥ്, പി ബി വരേല എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുമായി അഡ്വക്കെറ്റ് ജനറലും അന്വേഷണ ഉദ്യോഗസ്ഥന്മാരും ചേമ്പറില്‍ ചര്‍ച്ച നടത്തുന്നുവെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആരോപണം ഉന്നയിച്ചു. ആരോപണ വിധേയര്‍ക്ക് കേസിന്റെ അന്തിമ റിപ്പോർട്ട് കൈമാറുന്നതുവരെ എഫ്‌ഐആറിന്റെ കോപ്പി നല്‍കരുതെന്ന ഹൈക്കോടതി നിര്‍ദേശം കേട്ടുകേള്‍വിയില്ലാത്തതാണെന്നും മുകുള്‍ റോത്തഗി വാദിച്ചു. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News