ഹേമ കമ്മിറ്റി റിപ്പോർട്ട് ; നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ അമികസ് ക്യൂറിയെ നിയോഗിച്ചു

Hema Committee Report

ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ അമികസ്ക്യൂറിയെ നിയോഗിച്ചു. ഹൈക്കോടതി അഭിഭാഷക മിത സുധീന്ദ്രന്‍ അമികസ്ക്യൂറി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളിലാണ് നിയമ നിര്‍മ്മാണം നടത്തുക.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. നിര്‍ദേശങ്ങളും കരടും ക്രോഡീകരിച്ച ശേഷം പ്രത്യേക ബെഞ്ചിന് കൈമാറാനാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

Also read:മന്ത്രിസഭയില്‍നിന്ന് പ്രതിരോധമന്ത്രിയെ പുറത്താക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ രജിസ്റ്റര്‍ ചെയ്ത് കേസുകളില്‍ അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നതായി പ്രത്യേക ബെഞ്ച് നിരീക്ഷിച്ചു. സര്‍ക്കാര്‍ നേരത്തെ സമര്‍പ്പിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി നിരീക്ഷണം. ഡിസംബർ 31നകം അന്വേഷണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്. 8 എഫ്‌ഐആറുകളില്‍ പ്രതികളുടെ പേര് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും 18 എഫ്‌ഐആറുകളില്‍ പ്രതികളുടെ പേര് പ്രത്യേകം പറഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. നാല് കേസുകളില്‍ കൂടി അന്വേഷണം പുരോഗമിക്കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Also read: ‘നിയമന നടപടി ആരംഭിച്ച ശേഷം മാനദണ്ഡങ്ങള്‍ തിരുത്താനാവില്ല’;സുപ്രിം കോടതി

തെളിവുകളും കൃത്യമായ പരാതികളും ഉണ്ടെങ്കില്‍ കേസെടുത്ത് അന്വേഷണസംഘത്തിന് മുന്നോട്ടുപോകാമെന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണവിധേയർക്കെതിരെ ക്രിമിനൽ നടപടി എടുക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള വിവിധ ഹർജികളാണ് പ്രത്യേക ബഞ്ചിൻ്റെ പരിഗണനയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration