ഹേമ കമ്മിറ്റ റിപ്പോര്‍ട്ടില്‍ ഏറ്റവും വേഗം നിയമ നിർമ്മാണത്തിന് ആവശ്യമായ കര്യങ്ങൾ ചെയ്യുമെന്നും, റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച 24 കാര്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. സ്ത്രീ സുരക്ഷയെന്നത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. അന്വേഷണത്തിന് എസ്ഐറ്റിയെ നിയോഗിച്ചിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല ഏത് രംഗത്തും ഇത്തരം കാര്യം നടന്നാൽ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു.
സിനിമ നയം അന്തിമ തീരുമാനം എടുക്കുന്നതിന് ഉള്ള ഒരു മീറ്റിംഗ് മാത്രമാണ് സിനിമ കോണ്‍ക്ലവെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോടതി പറഞ്ഞ കാര്യങ്ങൾ സര്‍ക്കാരിന് എതിരായിട്ടല്ല. എതിരാണെന്ന് മധ്യമങ്ങള്‍ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിദ്ദിഖിന്റെ വിഷയം കോടതി നേരിട്ട് കൈകാര്യം ചെയ്യുന്നതാണ് അതിലൊരു കമന്റും പറയാന്‍ ഉദ്ദേശിക്കുന്നില്ല. ആരെയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. ആര് കുറ്റം ചെയ്താലും നിയമ നടപടി സ്വീകരിക്കും. മറ്റൊരു സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് കേരള സർക്കാർ ചെയ്യുന്നത്. ഇത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here