ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിന്റെ ആദ്യ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള ഹര്‍ജികള്‍ കോടതി തള്ളുകയും പിന്നീട് മാറ്റുകയും ചെയ്ത സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
Also read:ഹേമ കമ്മിറ്റി റിപ്പോർട്ട്; രഞ്ജിനിയുടെ ഹർജി സിംഗിൾ ബെഞ്ച് പരിഗണിക്കുന്നത് മാറ്റിവച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആദ്യ വരി പോലും ഞെട്ടിക്കുന്നതാണ്. ‘ആകാശം മനോഹരമാണ്, ഉപ്പ് പോലും പഞ്ചസാരയായി തോന്നാം’ എന്നാണ് ആദ്യ വരികൾ. സിനിമ മേഖലയിൽ വ്യാപക ലൈംഗീക ചൂഷണം. ക്രിമിനലുകൾ സിനിമ മേഖലകൾ നിയന്ത്രിക്കുന്നു. അവസരം ലഭിക്കാൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുന്നുവെന്ന മൊഴി റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിൽ കാസ്റ്റിങ് കൌച്ച് വ്യാപകം. 43 പേരാണ് കമ്മിറ്റിക്ക് മൊഴി നൽകിയത്. സഹകരിക്കുന്ന നടികൾക്ക് കോഡ് പേരുകൾ, സഹകരിക്കാത്തവരെ ഒഴുവാക്കുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള ഹര്‍ജികള്‍ കോടതി തള്ളുകയും പിന്നീട് മാറ്റുകയും ചെയ്ത സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പുറത്ത്‌വിട്ടത്. അതിൽ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴുവാക്കിയിട്ടുണ്ട്. 49–ാം പേജിലെ 96–ാം പാരഗ്രാഫ് ഒഴുവാക്കിയിട്ടുണ്ട്. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴുവാക്കി. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തിയിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും ഇല്ല.
Also read:അയനം – സി.വി ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്
മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here