ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി വേണം; നിയമോപദേശം തേടി കേസ് എടുക്കണം: ജോസ് കെ മാണി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് മേഖലയിലായാലും സ്ത്രീ സുരക്ഷ ഉറപ്പാക്കണം. ബംഗാളില്‍ ഡോക്ടര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നു.

ALSO READ:‘ഇങ്ങനെയുള്ള അനുഭവമുണ്ടായാല്‍ പിന്നെ എന്തിനാണ് സിനിമയില്‍ കടിച്ചുതൂങ്ങുന്നത്, വേറെ തൊഴില്‍ നോക്കിക്കൂടെ’: ശ്രീലത നമ്പൂതിരി

ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടിയ മലയാള സിനിമ , ഇന്ന് സ്ത്രീകള്‍ക്ക് എതിരായ അക്രമത്തിന്റെ പേരില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. റിപ്പാര്‍ട്ടില്‍ പേരുള്ള കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി വേണം. നിയമോപദേശം തേടി കേസ് എടുക്കാന്‍ കഴിയുമെങ്കില്‍ കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:‘ഒരു സുപ്രഭാതത്തിൽ എന്റെ സിനിമകളും ഇല്ലാതായി’- അ​ന​ധി​കൃ​ത വി​ല​ക്ക് ത​നി​ക്കും നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ടെ​ന്ന് ശ്വേ​താ മേ​നോ​ൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News