ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇത്തരത്തിൽ ഒരു പഠനവും റിപ്പോർട്ടും കേരളത്തിൽ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് പി കെ ശ്രീമതി

pk sreemathy

ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ ഒരു പഠനവും റിപ്പോർട്ടും കേരളത്തിൽ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് പി കെ ശ്രീമതി. ഇതിന് കാരണക്കാരായ ഡബ്ലുസിസിയെ അഭിനന്ദിക്കുന്നു. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ സ്ത്രീകൾ പരാതി പുറത്ത് പറയാൻ തയ്യാറായത്. പരാതി കൊടുക്കാൻ ഇവർ തയ്യാറാകണമെന്നും നടൻ തിലകന്റെ മകൾ അടക്കം പരാതി നൽകാൻ തയ്യാറാണ് എന്ന് പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.

ALSO READ: ‘മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയം’: ബിനോയ് വിശ്വം

തിലകന്റെ മകൾ പറഞ്ഞതിന് പിന്നാലെയാണ് ബംഗാളി നടി ശ്രീലേഖ മിത്ര പരാതിയുമായി രംഗത്തെത്തിയത്. അവർ പറയുന്നത് പച്ചക്കള്ളമാണ് എന്ന് ആരും പറയില്ല. അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് ഉയർന്ന ആരോപണത്തിനെതിരെ ആദ്യം തന്നെ പ്രതികരിക്കണമായിരുന്നു. വിഷയം തുറന്നു പറയാൻ തയ്യാറായ രേവതി സമ്പത്തിനെ അഭിനന്ദിക്കണമെന്നും പി കെ ശ്രീമതി പറഞ്ഞു.

ALSO READ: ‘സിനിമയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്, തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കില്ല’: മന്ത്രി വീണാ ജോർജ്

കുറ്റക്കാർക്കെതിരെ ഏത് നടപടിയും എടുക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. സിനിമ മേഖലയിലെ സ്ത്രീകൾക്ക് ഈ സർക്കാറിനെ വിശ്വസിക്കാം. സിനിമയിൽ നായികയും നായകനും ഒന്നുപോലെയാണെന്നും തുല്യ പ്രാധാന്യം അവർക്ക് നൽകണമെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News