ഹേമാ കമ്മറ്റി റിപ്പോർട്ട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തളളി

Supreme Court

ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയെന്ന് സുപ്രീം കോടതി പറഞ്ഞു. ഹർജികാരനായിട്ടും എന്തുകൊണ്ട് അഭിഭാഷകന്റെ വേഷം ധരിച്ചെന്ന് കോടതി ആരാഞ്ഞു. ഹർജിക്കാരനാകുമ്പോൾ വക്കീൽ വേഷം ധരിക്കാനാകില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഹൈക്കോടതി ഹർജികൾ പരി​ഗണിക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകാതെ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഹർജി പരി​ഗണിക്കവേ കോടതി ആരാഞ്ഞു. അഭിഭാഷകന്‍ അജീഷ് കളത്തിലാണ് ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകിയത്. സംസ്ഥാന സർക്കാർ, സിബിഐ, ദേശീയ വനിതാ കമ്മീഷൻ അടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്.

Also read:‘ചേലക്കരയിൽ ചരിത്രവിജയം നേടാൻ ഇടതുപക്ഷത്തിന് സാധിക്കും’: എം വി ഗോവിന്ദൻ മാസ്റ്റർ

ഹർജിക്കാരൻ അജീഷ് കളത്തിലാണ് കോടതിയിൽ വാദം നടത്തിയത്. എന്നാൽ സ്വന്തമായി കേസ് വാദിക്കുമ്പോൾ പാലിക്കേണ്ട നടപടികൾ അജീഷ് കളത്തിൽ സ്വീകരിച്ചിട്ടില്ലെന്നും ഇത് ചട്ടവിരുദ്ദമാണെന്നും സുപ്രീം കോടതി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ് വി ഭട്ടി വ്യക്തമാക്കി.

News Summary- The Supreme Court dismissed the plea seeking a CBI probe into the Hema Committee report

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News