സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറി. കോടതി നിർദ്ദേശപ്രകാരം മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കമ്മറ്റി മുമ്പാകെ മൊഴി നൽകിയവർക്ക്പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെങ്കിൽ നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സിനിമ ഉൾപ്പെടെയുള്ള വിനോദ മേഖലയിൽ വിവിധ വിഷയങ്ങളിൽ നിയമനിർമ്മാണം ആവശ്യമാണെന്ന് ഹർജിയിൽ കക്ഷിയായ വനിതാ കമ്മീഷൻ കോടതിയിൽ പറഞ്ഞു. വിനോദ മേഖലയിലെ എല്ലാത്തരം ചൂഷണങ്ങളും അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. നിയമം സമഗ്രമാകണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, സി എസ് സുധ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് റിപ്പോർട്ട് പരിഗണിച്ചത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here