ഹേമമാലിനി ബോളിവുഡിലെത്തിയത് തമിഴ് സിനിമ പുറത്താക്കിയപ്പോൾ

ബോളിവുഡ് ഡ്രീം ഗേൾ ഹേമമാലിനിയുടെ തുടക്കം തമിഴ് സിനിമയിൽ നിന്നായിരുന്നു. എന്നാൽ നാല് ദിവസത്തെ ചിത്രീകരണത്തിന് ശേഷം നിർമ്മാതാവ് ശ്രീധർ അഭിനയം പോരെന്ന് പറഞ്ഞ് ആദ്യ ചിത്രത്തിൽ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് ഹേമമാലിനി പറയുന്നു.

പ്രമുഖ ഫിലിം ജേർണലിസ്റ്റ് ഭാരതി പ്രദാനുമായി സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്. തന്റെ ജീവിതത്തിലെ വലിയൊരു ഷോക്കായിരുന്നു ഈ അനുഭവമെന്നും അങ്ങിനെയാണ് ഒരു വെല്ലുവിളിയായി ബോളിവുഡിലെത്തിയതെന്നും ഹേമമാലിനി പറഞ്ഞു. ഒരു നൃത്ത പരിപാടിക്കിടെയാണ് ചെന്നൈയിൽ വച്ച് ശ്രീധർ കണ്ടതെന്നും അമ്മയോട് സംസാരിച്ച് കരാർ ഒപ്പിടുകയായിരുന്നുവെന്നും ഹേമ പറഞ്ഞു. എന്നാൽ അന്നങ്ങിനെ സംഭവിച്ചത് നന്നായെന്ന് ഇപ്പോൾ തോന്നുന്നുവെന്നാണ് ബോളിവുഡിൽ ഇരുനൂറോളം ചിത്രങ്ങളിൽ നായികയായി തിളങ്ങിയ നേട്ടം പങ്ക് വച്ച് ഹേമമാലിനി പറയുന്നത്.

also read:11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത് ഇഡി; തമിഴ്‌നാട് മന്ത്രി കെ.പൊന്മുടി കസ്റ്റഡിയിൽ

പിന്നീട് ശ്രീധർ തന്റെ കാൾഷീറ്റിനായി സമീപിച്ചിരുന്നുവെന്നും 1973-ൽ പുറത്തിറങ്ങിയ ‘ഗെഹ്‌രി ചാൽ’ എന്ന ചിത്രത്തിൽ ഒരു മടിയുമില്ലാതെ അഭിനയിച്ചുവെന്നും ഹേമ പറഞ്ഞു. ക്ഷമിക്കുക, മറക്കുക’ എന്നതിൽ വിശ്വസിക്കുന്നതിനാൽ തനിക്ക് ആരോടും പകയില്ലെന്നും താരം പറഞ്ഞു.

നടൻ ജീതേന്ദ്രയ്ക്ക് ഹേമമാലിനിയെ വിവാഹം കഴിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. കല്യാണം വരെ ഉറപ്പിച്ചിരുന്നുവെങ്കിലും ധർമ്മേന്ദ്ര മദ്യപിച്ച് വന്ന് ആലോചന തടസ്സപ്പെടുത്തുകയായിരുന്നു. ഒടുവിൽ, വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ ധർമ്മേന്ദ്രയെ ഹേമ വിവാഹം കഴിച്ചു. താര ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്.

Also read :പിടിച്ചെടുത്ത കഞ്ചാവും , മയക്കുമരുന്ന് ഉത്പന്നങ്ങളും കൂട്ടിയിട്ട് കത്തിച്ച് നശിപ്പിച്ച് പോലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News