ഹേമന്ദ് സോറന്‍ റിമാന്‍ഡില്‍; ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ പരിഗണിക്കും

ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ വീണ്ടും കോടതി പരിഗണിക്കും. പത്ത് ദിവസത്തെ കസ്റ്റഡി ഇഡി ആവശ്യപ്പെട്ടിരുന്നു.

ALSO READ:  കേന്ദ്ര ബജറ്റ്; പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രം: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഭൂമി തട്ടിപ്പില്‍ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചതിനാണ് ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സോറന്റെ വീട്ടിലെത്തി ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെയായിരുന്നു അറസ്റ്റ്. കേസില്‍ നിരവധി തവണ ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നല്‍കിയിരുന്നു.

ALSO READ: ’58 മിനിറ്റ് മാത്രം നീണ്ട് നിന്ന ബജറ്റ് പ്രസംഗത്തിൽ യുവാക്കളെയും സ്ത്രീകളെ നിർമല സീതാരാമൻ പാടേ മറന്നു’: രമേശ് ചെന്നിത്തല

ദില്ലിയിലെ പരിശോധനയില്‍ ഇഡി പിടിച്ചെടുത്ത 36 ലക്ഷം രൂപയും കാറുകളും അനധികൃത ധന സമ്പാദനത്തിലൂടെ ഹേമന്ത് സോറന്‍ സ്വന്തമാക്കി എന്നാണ് ഇഡി ആരോപണം. അതേസമയം ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഹേമന്ത് സോറന്റെ പരാതിയില്‍ പൊലിസ് കേസെടുത്തു. എസ് സി, എസ് ടി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. ഇ ഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്നാണ് സോറന്റെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News